മകനെ കൊലപ്പെടുത്തി; കുവൈത്തില്‍ അമ്മ അറസ്റ്റില്‍

  • 19/07/2022

കുവൈത്ത് സിറ്റി:  മകനായ സഖർ അൽ മുതൈറിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച കുവൈത്ത് യുവതിയെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ എടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മൊഴികൾ കേട്ട് പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. തന്‍റെ മകനെ കൊലപ്പെടുത്തിയതായി കുവൈത്തി യുവതി സമ്മതിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് തന്നെ പ്രതി മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നു. കൃത്യമായ പദ്ധതിയോടെ തന്‍റെ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. നിരവധി തവണ വിവാഹം ചെയ്ത യുവതി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 

അന്വേഷണത്തില്‍ യുവതിയും മൂത്ത മകനും ചേര്‍ന്ന് കൊലപ്പെട്ട കുഞ്ഞിനെ ഉദ്രവിച്ചിരുന്നതായി വ്യക്തമായി. ഫെബ്രുവരിയില്‍ താന്‍ നേരിടുന്ന ഉപദ്രവത്തെ കുറിച്ച് കുട്ടി പരാതി നല്‍കിയിരുന്നു. കുറച്ച് ദിവസം മുമ്പ് മകനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയ യുവതി മൃതദേഹം മുറിയില്‍ ഉപേക്ഷിച്ച് കടന്നത്. മകന്‍റെ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മുനസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചു. ഏതോ ചത്ത മൃതദേഹത്തില്‍ നിന്ന് മണം വരുന്നതയാണ് യുവതി വിവരം അറിയിച്ചത്. തുടര്‍ന്ന് വെസ്റ്റ് അബ്‍ദുള്ള അൽ മുബാറക് ഏരിയയിലെ മാലിന്യക്കൂമ്പാരത്തിൽ തള്ളുകയും ചെയ്യുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News