ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി സംഘടിപ്പിച്ചു

  • 19/07/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി നടത്തി ഇന്ത്യന്‍ എംബസി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75- വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി. കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ആത്മാവ് മനസിലാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ജന്മനാടിന്‍റെ മഹത്തായ ചരിത്രത്തെ കുറിച്ചും സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75- വാര്‍ഷികത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

ഇന്ത്യൻ എംബസിയുടെ വിവിധ വിഭാഗങ്ങളായ രാഷ്ട്രീയ, വാണിജ്യ, തൊഴിൽ, കോൺസുലർ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്‍റിയും പരിപാടിയില്‍ പ്രദർശിപ്പിച്ചു. കുവൈത്തിലെ എംബസി നൽകുന്ന സേവനങ്ങളുടെ അവലോകനവും നൽകി. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഐക്കണിക് സാന്‍ഡ് സ്റ്റോണ്‍ കെട്ടിടത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യത്തെ കുറിച്ചും വിശദീകരിച്ചു. ഇന്ത്യൻ എംബസിയിലെ ഓഫീസർമാരുടെയും സ്റ്റാഫിന്റെയും ചുമതലകളെ കുറിച്ചും ഇന്ത്യൻ വിദ്യാർത്ഥികൾ മനസ്സിലാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News