നാവിക സേന കപ്പൽ ഐഎൻഎസ് ടെ​ഗ് കുവൈത്ത് തീരത്ത്; ​ഗംഭീര സ്വീകരണം ഒരുക്കി ഇന്ത്യൻ എംബസി

  • 20/07/2022

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ നാവിക സേന കപ്പലായ ഐഎൻഎസ് ടെ​ഗിന് വമ്പൻ സ്വീകരണമൊരുക്കി ഇന്ത്യൻ എംബസി. കുവൈത്ത് നേവൽ കമ്മാൻഡർ ബ്രി​ഗേഡിയർ ജനറൽ ഹസ്സാ അൽ അലാറ്റിയുടെ അടക്കം സാന്നിധ്യത്തിലാണ് ഐഎൻഎസ് ടെ​ഗിനെ സ്വീകരിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 750-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് ആയി കൊണ്ടാടുകയും കുവൈത്തുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിലും നാവിക സേന കപ്പലിനെ സ്വീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സിബി ജോർജ് പറഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള എല്ലാ മേഖലകളിലും, പ്രത്യേകിച്ച് പ്രതിരോധ സഹകരണ മേഖലയിൽ വളരുന്ന ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ് ഐഎൻഎസ് ടെ​ഗിന്റെ സുപ്രധാന സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും കുവൈത്തും വളരെ പരമ്പരാഗതവും ഊർജ്ജസ്വലവുമായ ബന്ധമാണുള്ളത്. വർഷങ്ങളായി ഈ ഇടപെടൽ സർക്കാർ ഏജൻസികൾ, ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ, സർവകലാശാലകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, അക്കാദമിഷ്യൻമാർ, പണ്ഡിതന്മാർ, വിദ്യാർത്ഥികൾ, നൂതന ഗവേഷണ സ്ഥാപനങ്ങൾ, പ്രധാനമായും നമ്മുടെ ഇന്ത്യൻ സമൂഹം തുടങ്ങി നിരവധി പങ്കാളികളിൽ തുടരുന്നു.

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. ഇന്ന് രാവിലെ ഐഎൻഎസ് ടെ​ഗിൽ സന്ദർശനം നടത്തി. ഏദൻ ഉൾക്കടലിൽ കടൽക്കൊള്ള  പ്രവർത്തനങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കുന്നതടക്കം നിരവധി ദൗത്യങ്ങൾക്കായാണ് ഈ കപ്പൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ ഈ മേഖലയിൽ സമുദ്ര സുരക്ഷ നൽകുകയും ചെയ്യുന്നു. ഐഎൻഎസ് ടെ​ഗിന്റെ കുവൈത്ത് സന്ദർശനം സുഹൃദ് രാഷ്ട്രങ്ങളുമായി സഹകരണ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്നും സിബി ജോർജ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News