കൊവിഡ് പരിശോധന കൂട്ടി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം; ആശങ്ക വേണ്ടെന്ന് അറിയിപ്പ്

  • 20/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം ഇപ്പോഴും സുരക്ഷിതമായ അവസ്ഥയിൽ തന്നെയാണ് സ്ഥിരീകരിച്ച് ആരോ​ഗ്യ വിഭാ​ഗം. ​ജിസിസിലെയും മറ്റ് രാജ്യങ്ങളിലെയും ആരോ​ഗ്യ അധികൃതരുമായി ചേർന്ന് മഹാമാരിയുമായി ബന്ധപ്പെട്ട ഓരോ വികാസങ്ങളെ കുറിച്ചും ആരോ​ഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് വാർഡുകളിലും തീപ്രവപരിചരണ വിഭാ​ഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും ഭീതിയുണ്ടാക്കുന്ന തരത്തിൽ ഉയർന്നിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്കിടെ ആയിരക്കണക്കിന് പേരുടെ സ്വാബ് സ്വീകരിച്ച് കൊവി‍ഡ് പരിശോധന നിരക്ക് വർധിപ്പിച്ചിരുന്നു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും നിയന്ത്രണത്തിൽ തന്നെയാണെന്നാണ് ഇതിന്റെ ഫലങ്ങൾ കാണിക്കുന്നത്. എന്നാലും നിരവധി രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തെ കുറിച്ച്  മന്ത്രാലയം മുന്നറിയിപ്പ് നൽകി. വേനൽക്കാല ആഘോഷത്തിനടക്കം നിരവധി പേർ രാജ്യത്തിന് പുറത്തേക്ക് പോയ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ കൃത്യമായ സമയത്ത് തന്നെ എടുക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News