മലനീകരണം: ഫഹാഹീൽ മറ്റൊരു ഉം അൽ ഹൈമൻ ആയി മാറുന്നു

  • 20/07/2022

കുവൈത്ത് സിറ്റി: ഫാക്‌ടറികളുടെ സാമീപ്യവും പാരിസ്ഥിതിക ഹാനികരമായ പ്രവർത്തനങ്ങളും കാരണം ഫഹാഹീൽ റെസിഡൻഷ്യൽ മറ്റൊരു ഉം അൽ ഹൈമൻ ആയി മാറുന്നു. മലിനീകരണം കാരണം പ്രദേശം വാസയോഗ്യമല്ല എന്ന ജുഡീഷ്വൽ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സ്ഥലാണ് ഉം അൽ ഹൈമൻ. വൻ തോതിൽ കൊമേഴ്സൽ ഇൻവെസ്റ്റുമെന്റുകളും പാർപ്പിട തരം ഭൂമികൾ അനുവദിക്കുന്നതിന് അം​ഗീകാരം നൽകിയ മുനിസിപ്പൽ കൗൺസിലിന് പ്രദേശത്തെ ഇപ്പോളത്തെ അവസ്ഥയിൽ ഉത്തരവാദിത്വമുണ്ട്.

മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ബന്ധപ്പെട്ട എല്ലാ അധികൃതരിൽ നിന്നും അംഗീകാരം നേടിയ ശേഷം ഭൂമി അനുവദിക്കുന്നതിന് മുമ്പ് എല്ലാ പാരിസ്ഥിതിക ആവശ്യങ്ങളും കണക്കിലെടുക്കേണ്ടത് മുനിസിപ്പൽ കൗൺസിലിന്റെ ഉത്തരവാദിത്വമാണ്. വ്യവസായ മേഖലയുടെ ഹൃദയഭാഗത്ത് ഒരു റെസിഡൻഷ്യൽ ഏരിയ എങ്ങനെ അനുവദിക്കും. ഫാക്‌ടറികൾ അനുവദിക്കുന്നതിലെ പ്രശ്നം ഇപ്പോൾ ഫഹാഹീൽ പ്രദേശത്തും എത്തി നിൽക്കുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News