വിമാനത്തിനുള്ളിൽ പുകവലിച്ചു; കുവൈത്തിൽനിന്നുള്ള യാത്രക്കാരൻ അറസ്റ്റിൽ

  • 20/07/2022

കുവൈത്ത് സിറ്റി: ഒരു അന്താരാഷ്ട്ര വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരിലും ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചതിന് 50 വയസുകാരനായ യാത്രക്കാരൻ അറസ്റ്റിൽ. കുവൈത്ത് നിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരനെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. വിമാനയയാത്രക്കിടെ വാഷ്റൂമിനുള്ളിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്നാണ് നടപടി. മുഹമ്മദ് ഷാഹിദ് എന്നയാളാണ് പിടിയിലായത്. 

വാഷ്റൂമിൽ നിന്ന് പുകയുയരുന്നത് ഇൻഡിഗോ വിമാനത്തിന്റെ ക്രൂവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് മുംബൈ വിമാനത്താവളത്തിൽ വച്ച് ഐപിസി 336 ചുമത്തി അധികൃതർ മുഹമ്മദ് ഷാഹിദിനെ അറസ്റ്റ് ചെയ്തു. തനിക്ക് വിമാനത്തിനുള്ളിൽ പുകവലി പാടില്ലെന്നുള്ള നിയമം അറിയില്ലെന്നാണ് മുഹമ്മദ് ഷാഹിദ് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News