കുവൈത്തിലെ ആസക്തി ചികിത്സാ കേന്ദ്രങ്ങൾ നേരിടുന്ന വലിയ വെല്ലുവിളികൾ

  • 20/07/2022

കുവൈത്ത് സിറ്റി: ആസക്തി ചികിത്സാ കേന്ദ്രങ്ങളിൽ മയക്കുമരുന്നിന് അടിമപ്പെട്ട ഒരാളുടെ ചികിത്സയ്ക്ക് പ്രതിവർഷം 150,000 ദിനാർ ചെലവ് വരുന്നതായി കണക്കുകൾ. ഇത് സംബന്ധിച്ച ഔദ്യോ​ഗിക കണക്കുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഇക്കാര്യങ്ങൾ മെഡിക്കൽ രം​ഗത്തെ വൃത്തങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. രക്ഷിതാക്കൾക്കും മയക്കുമരുന്നിനോട് ആസക്തിയുള്ളവർക്കും ഫലപ്രദമായ ചികിത്സാ കേന്ദ്രം കണ്ടെത്തുക പലപ്പോഴും ബുദ്ധിമുട്ടാണ്. ചിലർ വർഷങ്ങളോളം ഉചിതമായ ചികിത്സ ഒരിടത്ത് നിന്ന് തന്നെയാക്കി നിലനിർത്തും. ചിലർ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. അവസാനം പ്രതിവർഷം ഇവരുടെ ചികിത്സയ്ക്ക് ഏകദേശം  150,000 ദിനാർ ചെലവിലേക്ക് കാര്യങ്ങളെത്തും.

അതേസമയം, രാജ്യത്ത് മാനസിക, ആസക്തി ചികിത്സാ ആശുപത്രികളുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ തന്നെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സ്റ്റാഫുകളുടെ കുറവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 100,000 പേർക്ക് മൂന്ന് ഡോക്ടർ എന്നതാണ് അനുപാതം. ഓരോ 10,000 രോഗികൾക്കും 20 സൈക്യാട്രിക് കിടക്കകൾ മാത്രമാണുള്ളത്. ഒപ്പം,  മാനസിക വെല്ലുവിളി നേരിടുന്ന 10,000 പേർക്ക് ഒരു നേഴ്സ് എന്ന നിലയിലാണ് അനുപാതമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News