മനുഷ്യക്കടത്ത് റിപ്പോർട്ട്; കുവൈത്ത് ഓറഞ്ച് ലിസ്റ്റിൽ

  • 20/07/2022

കുവൈത്ത് സിറ്റി: ലോകമെമ്പാടും നടക്കുന്ന മനുഷ്യക്കടത്തിന്റെ വ്യാപ്തിയിലേക്കും അത് പരിഹരിക്കാൻ കഴിഞ്ഞ ഒരു വർഷമായി രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളിലേക്കും വെളിച്ചം വീശി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. മനുഷ്യക്കടത്തിനെ ചെറുക്കുന്നതിൽ എത്രത്തോളം മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മൂന്ന് തലങ്ങളിലായാണ് റിപ്പോർട്ടിൽ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്. ഓറഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട കുവൈത്ത് രണ്ടാം തലത്തിൽ രാജ്യങ്ങളുടെ പട്ടികയിലാണ് ഇടം നേടിയത്.

സർക്കാരുകൾ മനുഷ്യക്കടത്തിനെ ചെറുക്കുന്നതിൽ മിനിമം മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാത്തതും ഇത് നേടുന്നതിന് വലിയ ശ്രമങ്ങൾ നടത്തുന്നതുമായ രാജ്യങ്ങളാണ് ഓറഞ്ച് ലിസ്റ്റിലുള്ളത്. എന്നാൽ, മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവരുടെ എണ്ണം ഈ രാജ്യങ്ങളിൽ കൂടുതൽ തന്നെയാണ്. സർക്കാരുകൾ ഇതിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിനെ കൂടാതെ അൾജീരിയ, എതോപ്യ തുടങ്ങിയ രാജ്യങ്ങളാണ് ഓറഞ്ച് ലിസ്റ്റിലുള്ളത്. മനുഷ്യക്കടത്തിനെ നേരിടുന്നതിൽ ഏറ്റവും മികവ് പ്രകടിപ്പിച്ച ​ഗ്രീൻ ലിസ്റ്റിൽ ഇടം നേടിയ ഏക അറബ് രാജ്യം ബഹറൈൻ ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News