കുവൈത്തിലെ സ്ത്രീ ​ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിച്ചു

  • 21/07/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്ന ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 613,000 ​ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക് വന്നതായാണ് കണക്കുകൾ. എങ്കിലും, കൊവി‍ഡ് മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. രാജ്യത്തെ ആകെ ജനസംഖ്യയുടെ 13.1 ശതമാനമാണ് ​ഗാർഹിക തൊഴിലാളികളുടെ എണ്ണം. പ്രതിമാസം ഇവർക്ക് ലഭിക്കുന്ന  ശരാശരി ശമ്പളം 100 ദിനാർ ആണ്. ഇത്തരത്തിൽ വാർഷിക തലത്തിൽ ​ഗാർഹിക തൊഴിലാളികൾക്കായി 735.6 മില്യൺ ദിനാർ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

​ഗാർഹിക തൊഴിലാളികൾക്കിടയിൽ സ്ത്രീകളാണ് ആകെയുള്ളതിൽ 50.1 ശതമാനവും. ഏഷ്യനും ആഫ്രിക്കനുമായ 15 രാജ്യങ്ങളിൽ നിന്നാണ് സ്ത്രീ തൊഴിലാളികളെ നേരത്തെ റുിക്രൂട്ട് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യ, ഫിലിപ്പിയൻസ്, ബെനിൻ എന്നിങ്ങനെ അത് മൂന്ന് രാജ്യങ്ങളിൽ നിന്നായി ചുരുങ്ങി. ഈ വർഷം ആദ്യപാദത്തിൽ ​ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 7587 തൊഴിലാളികളുടെ വർധനവാണ് വന്നിട്ടുള്ളത്. ഫിലിപ്പിയൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകളായ ​ഗാർഹിക തൊഴിലാളികൾ എത്തുന്നത്, 62.8 ശതമാനം. പിന്നാലെയുള്ള യഥാക്രമം ഇന്ത്യയും ബെനിനുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News