കുവൈത്തിലെ സ്‌പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കണം; ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

  • 21/07/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കണമെന്ന ആവശ്യം ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഈ നടപടിക്ക് വളരെ കാലതാമസമുണ്ടായെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രവാസി തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമാണിതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മനുഷ്യക്കടത്ത് സംബന്ധിച്ച 2022ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നല്ല മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാരുകളെ പ്രോത്സാഹിപ്പിക്കേണ്ടതിനെ കുറിച്ചുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മനുഷ്യക്കടത്തിനെ പൂർണമായി തുടച്ചുനീക്കാൻ കുവൈത്ത് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പട്ടികയിലെ രണ്ടാം വിഭാ​ഗത്തിലെ രാജ്യങ്ങൾക്കൊപ്പമാണ് കുവൈത്തിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ ഫലപ്രദമായ നടപടികൾ മനുഷ്യക്കടത്തിനെതിരെ കുവൈത്ത് കൈക്കൊള്ളണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്റെ മേൽനോട്ടം കർശനമാക്കുന്നതിനും തൊഴിൽ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ ദുർബല വിഭാ​ഗത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനുമായി സർക്കാർ 'തംകീൻ' പരിപാടി നടപ്പിലാക്കുന്നത് തുടരുന്നുണ്ട്. പക്ഷേ, മുൻ റിപ്പോർട്ട് പുറത്ത് വന്ന കാലയളവിനെ അപേക്ഷിച്ച് സർക്കാർ കൂടുതൽ പരിശ്രമങ്ങൾ കാഴചവെച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News