ഉഷ്ണതരം​ഗം: കുവൈത്തിലെ ഉയർന്ന താപനില, മരണസാധ്യത ഇല്ലെന്ന് വിലയിരുത്തൽ

  • 21/07/2022

കുവൈത്ത് സിറ്റി: അടുത്തിടെയുണ്ടായ ഉഷ്ണതരംഗം ബാധിച്ച് ചില യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ വർധിച്ചതോടെ താപനില വളരെ കൂടിയ കുവൈത്തിൽ എന്തുകൊണ്ട് മരണങ്ങൾ സംഭവിക്കുന്നില്ലെന്ന ചോദ്യം ഉയർന്നു. യൂറോപ്യൻ രാജ്യങ്ങൾ ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്, അത് മൂലം മരണങ്ങൾ ഉണ്ടാകുന്നു. എന്നാൽ കുവൈത്തിലെ ഉയർന്ന താപനില മരണത്തിലേക്ക് നയിക്കുന്നതല്ലെന്ന് കാലാവസ്ഥ വിദ​ഗ്ധൻ മുഹമ്മദ് അൽ ഖരം പറഞ്ഞു.

യൂറോപ്പിലെ അന്തരീക്ഷം ജലബാഷ്പത്താൽ പൂരിതമാണ്. ശരീരത്തെ വിയർപ്പ് പുറത്ത് പോകാനും സ്വയമേ വരണ്ടതാക്കാനും അനുവദിക്കുന്നില്ല. ഇത് ഒരുതരം ശ്വാസംമുട്ടലിലേക്കും അതുവഴി മരണത്തിലേക്കും നയിക്കുന്നു. എന്നാൽ, കുവൈത്തിലെ കാലാവസ്ഥ ചൂടും വരണ്ടതുമാണ്. അതിനാൽ ഏത് ഉയർന്ന താപനിലയും ശരീരത്തിൽ നിന്ന് വിയർപ്പ് പുറത്തേക്ക് പോവുകയുൂം സുഷിരങ്ങൾ തുറക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News