പ്രതിസന്ധികളിൽ തളർന്നില്ല; മുന്നോട്ട് കുതിച്ച് കുവൈത്തിലെ ക്ഷീര മേഖല

  • 21/07/2022

കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന് പ്രത്യേകിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം  കാര്യക്ഷമമാക്കേണ്ടിതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് രാജ്യം. വിതരണ, ഷിപ്പിംഗ് ശൃംഖലകൾ തടസപ്പെട്ട കൊവി‍ഡ് മഹാമാരിക്കാലത്തിന് ശേഷം റഷ്യ-യുക്രൈൻ പ്രതിസന്ധി കൂടി പൊട്ടിപ്പുറപ്പെട്ടതോടെ അതിന്റെ പ്രാധാന്യം വർധിച്ചു. ക്ഷീരോത്പന്നങ്ങളുടെയും അതിന്റെ ഡെറിവേറ്റീവുകളുടെയും പ്രാദേശിക ഉപഭോഗത്തിന്റെ 18 ശതമാനം കുവൈത്തിലെ ഫാമുകൾ നേടിയെടുത്തു എന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്.

ക്ഷീരോത്പന്നങ്ങളുടെയും അതിന്റെ ഡെറിവേറ്റീവുകളുടെയും പ്രതിദിന ആവശ്യം രാജ്യത്ത് ഏകദേശം  1,200 ടൺ ആണ്. കുവൈത്തിലെ ഫാമുകളുടെ ഉത്പാദനം 200 ടൺ ആണെന്ന് ഫെഡറേഷൻ ഓഫ് ഫ്രഷ് ഡെയറി പ്രോഡ്യൂസേഴ്സ് തലവൻ അബ്‍ദുൾ ഹക്കീം അൽ അഹമ്മദ് പറഞ്ഞു. ഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ മേഖലയിലെ വിവിധ കക്ഷികളുമായി സഹകരിക്കുന്നതിനുമായി ഫാം ഉടമകളുടെ നിരന്തര പരിശ്രമം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സമീപകാല ഭക്ഷ്യപ്രതിസന്ധി ദീർഘകാലം നിലനിൽക്കുകയും ഭാവിയിൽ ആവർത്തിച്ചേക്കാമെന്നതും മുന്നിൽ കണ്ടാണ് പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News