കുവൈത്തി-പ്രവാസി ബന്ധം ഊഷ്മളമാകണം, വിദ്വേഷം പടർത്തരുത്; വംശീയ അധിക്ഷേപത്തിനെതിരെ ലേഖനം

  • 21/07/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് ഇപ്പോഴും താമസക്കാരെ ആവശ്യമുണ്ടെന്നും അവർ തങ്ങളുടെ ജോലി നിർവഹിക്കുമ്പോൾ സുഖവും മാനസികമായി സ്ഥിരതയും അനുഭവപ്പെടണമെന്നും അബ്‍ദുൾഅസീസ് അൽ ഖണ്ഡാരി.  പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ സഹവർത്തിത്വത്തിന്റെ സംസ്കാരം പ്രചരിപ്പിക്കേണ്ടത് പ്രധാനമാണെന്നും കുവൈത്തി മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം കുറിച്ചു. ഈദ് അവധിയുടെ സമയത്ത് സാൽമിയ പ്രദേശത്തെ ബീച്ചിൽ വലിയ തോതിൽ പ്രവാസികൾ സമയം ചെലവഴിക്കുന്നതിന്റെ വീ‍ഡിയോ വംശീയ അധിക്ഷേപ പ്രതികരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇത്തരം പ്രവണതകളെ വിമർശിക്കുന്നതാണ്  അൽ ഖണ്ഡാരിയുടെ ലേഖനം. പൗരന്മാരും പ്രവാസികളും സഹിഷ്ണുതയോടെ വർഷങ്ങളായി ജീവിക്കുന്ന കുവൈത്ത് സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലും വിവിധ ഏജൻസികളിലും ജോലി ചെയ്യുന്ന പ്രവാസികളായ സുഹൃത്തുക്കൾ മിക്ക കുവൈത്തികൾക്കുമുണ്ട്. ഈ ബന്ധങ്ങൾ സംരക്ഷിക്കപ്പെടണം. 

വിദ്വേഷവും വംശീയതയും പടർത്തി അതിനെ തകർക്കാൻ ശ്രമിക്കരുത്. നൂറിലധികം രാജ്യത്ത് നിന്നുള്ള പൗരന്മാരായ പ്രവാസികൾ കുവൈത്തിന്റെ നന്മക്കായി സേവനം നൽകുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിലെ വികസിത രാജ്യങ്ങൾ അവരുടെ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന താമസക്കാരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുതാണെന്നും അൽ ഖണ്ഡാരി കുറിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News