കുവൈത്തിലെ സ്പോൺസർഷിപ്പ് സംവിധാനം അടിമത്വത്തിന് തുല്യമെന്ന് ജാസ്സം അൽ മുബാറക്കി

  • 21/07/2022

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് സംബന്ധിച്ച റിപ്പോർട്ടിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുവൈത്തിനെ ഓറഞ്ച് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ്സ് തലവൻ അംബാസഡർ ജാസ്സം അൽ മുബാറക്കി. കുവൈത്ത് ഓറഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അത്ഭുതമില്ലെന്നും സ്പോൺസർഷിപ്പ് സംവിധാനം അടിമത്വത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ പേര് തന്നെ മോശമാക്കുന്ന സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കണമെന്നാണ് അൽ മുബാക്കറി അഭിപ്രായപ്പെട്ടത്. 

സ്പോൺസർമാർ തൊഴിലാളികളെ അവരുടെ പൗരത്വത്തിന് അനുസരിച്ച് ഒരു മെറ്റീരിയൽ തുകയ്ക്ക് പകരമായാണ് കൊണ്ടുവരുന്നത്. ചില രാജ്യത്തിന് നിന്നുള്ള പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തുക 2000 ദിനാറിൽ കൂടുതലാകും. കുവൈത്തിൽ നടക്കുന്നത് എന്താണെന്ന് ലോകം കാണുന്നില്ലന്നാണോ അവർ കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം. വെബ്സൈറ്റുകളിൽ ​ഗാർഹിക തൊഴിലാളികളെ വിൽക്കുന്നതിനുള്ള പരസ്യങ്ങൾ ലോകം കാണുകയാണ്. ഇത് അടിമത്തം തന്നെയാണെന്നും അൽ മുബാറക്കി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News