സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ കുവൈത്തികൾക്കു മാത്രം; നിര്‍ണായക പ്രതികരണവുമായി ആരോഗ്യ മന്ത്രി

  • 22/07/2022

കുവൈത്ത് സിറ്റി: പൗരന്മാരുടെ ചികിത്സകള്‍ക്ക് മാത്രമുള്ളതാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുന്നതിന് തീരുമാനം നടപ്പില്‍ വരുന്നതുന്നതിന് പ്രവാസികൾക്കുള്ള ഇൻഷുറൻസ്  പദ്ധതിയുടെ പൂർത്തിയാകുന്നതിനായി കാക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ്. ഈ പ്രോജക്റ്റ് ഏറ്റവും വലിയ ഇൻഷുറൻസ് പ്രോജക്റ്റ് ആണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യ മന്ത്രി ഈ വർഷം അവസാനം മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ചികിത്സകള്‍ക്ക് മാത്രമുള്ളതാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുന്ന തീരുമാനം എപ്പോള്‍ നടപ്പാക്കുമെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് മുന്‍ ആരോഗ്യ മന്ത്രമാര്‍ ഉള്‍പ്പെടെ ഈ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടവരാണ്. എന്നാൽ പൊതു വ്യവസ്ഥകളും പല കാരണങ്ങള്‍ കൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനായി സാധിച്ചില്ല. പ്രവാസികളുടെ ചികിത്സയ്ക്കായി ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള 'ദാമൻ' പ്രോജക്റ്റ് ഈ വർഷാവസാനത്തേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതിനുശേഷം പൗരന്മാരുടെ ചികിത്സകള്‍ക്ക് മാത്രമുള്ളതാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുന്ന തീരുമാനം നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News