മുബാറക് ആശുപത്രിയിലെ മരണം; ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് അധികൃതർ

  • 22/07/2022

കുവൈത്ത് സിറ്റി: മുബാറക് കബീർ ആശുപത്രിയിൽ മരിച്ച 80കാരൻ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമുള്ള പരിശോധനയിൽ രോ​ഗിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചിരുന്നു. മരണ സർട്ടിഫിക്കേറ്റിൽ കുറഞ്ഞ രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, കടുത്ത ശ്വാസകോശ അണുബാധ തുടങ്ങിയ കാരണങ്ങളാണ് മരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

കുവൈത്തി പൗരന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. രോഗിയെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ ബോധപൂർവ്വം പ്രസിദ്ധീകരിച്ചതിനെതിരെയും മെഡിക്കൽ സ്റ്റാഫിന്റെ ശ്രമങ്ങളെ മോശമായി ചിത്രീകരിച്ചുള്ള ആരോപണങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News