കുവൈത്തിയെ കൊലപ്പെടുത്തിയ ഈജിപ്തുകാരന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

  • 22/07/2022

കുവൈത്ത് സിറ്റി: തന്റെ സ്‌പോൺസറെ ആസൂത്രണത്തോടെ കൊലപ്പെടുത്തിയ കേസിൽ ഒരു ഈജിപ്ഷ്യന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച്  കാസേഷൻ കോടതി. കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവം നടന്നത്. ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് രക്തത്തിൽ കുളിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി ഡിസംബർ 31ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോൾ വിവിധ ഭാ​ഗങ്ങളിൽ കുത്തേറ്റിട്ടുണ്ടെന്ന് വ്യക്തമായി. 

കെട്ടിടത്തിന്റെ സുരക്ഷാ ചുമതലയുള്ള ചോദ്യം ചെയ്തപ്പോൾ പരിചയമില്ലാത്ത ഒരാളോടൊപ്പം കൊല്ലപ്പെട്ടയാളെ കണ്ടുവെന്ന മൊഴി ലഭിച്ചു. തുടർന്ന് കൊലപ്പെട്ടയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ ഈജിപ്ഷ്യൻ പൗരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോൾ കൊലപാതകം ചെയ്തതായി ഈജിപ്ഷ്യൻ പൗരൻ സമ്മതിക്കുകയായിരുന്നു. താമസാനുമതി പുതുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ കാരണമായിരുന്നു കൊലപാതകം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News