കുവൈത്തിലേക്ക് വരുന്നവരുടെ ക്രിമിനൽ റെക്കോർഡ് പരിശോധിക്കും

  • 22/07/2022

കുവൈത്ത് സിറ്റി: പുതിയ തൊഴിൽ, ഫാമിലി വിസകൾ ലഭിക്കുന്നവരുടെ ക്രിമിനൽ റെക്കോർഡ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി ഓൺലൈൻ ആയി പരിശോധന നടത്തുമെന്ന് അറിയിപ്പ്. ഇതിന് ശേഷമാകും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും കുവൈത്ത് എംബസികളും തമ്മിലുള്ള ഏകോപനത്തോടെ എല്ലാ രാജ്യങ്ങളിലും ഇത് നടപ്പിലാക്കും.

സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് തൊഴിൽ, ഫാമിലി വിസകളിൽ വരുന്നവർ അവരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് രാജ്യത്ത് തന്നെയുള്ള കുവൈത്ത് എംബസിയിൽ സമർപ്പിക്കണം. കുവൈത്ത് എംബസി അതിന്റെ ആധികാരികത പരിശോധിക്കും. ക്രോസ് ചെക്കിംഗിന് ശേഷം മാത്രമേ സാധുവായ സ്പോൺസർക്ക് പരിശോധിക്കുന്നതിനോ അല്ലെങ്കിൽ വിസ കുവൈത്തിലെ മുൻ താമസക്കാരുടേതാണോ എന്ന് പരിശോധിക്കുന്നതിനോ ആയി ഇത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈനായി അയക്കുകയുള്ളൂ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News