ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു

  • 10/08/2022

കോട്ടയം: ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. കോട്ടയം വൈക്കം തോട്ടകത്താണ് സംഭവം. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല (58)യെ വെട്ടിയത്. 

ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിന് സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഭാര്യയെ വെട്ടിയതിനെ തുടർന്ന് ഇവര്‍ നിലവിളിച്ചു. 

ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ദാമോദരൻ പാടത്തിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് പോലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related News