രണ്ടു വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; യുവതിയെയും സുഹൃത്തിനെയും ലോഡ്ജിൽ നിന്ന് പിടികൂടി

  • 11/08/2022

പാലക്കാട്: പാലക്കാട് രണ്ടു വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെയും സുഹൃത്തിനെയും ലോഡ്ജിൽ നിന്ന് പിടികൂടി. യുവതിക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇരുവരെയും ടൗൺ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാർഡ് എടുക്കുന്നതിനായി പോയ സഫ്ന പിന്നീട് തിരിച്ചുവന്നില്ല. സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു. 

സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്. എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ ശ്യാം, എഎസ്ഐ സജിതകുമാരി, സീനിയർ സിപിഒ എം സുനിൽ, സിപിഒ രാജു എന്നിവരാണ് ഇരുവരെയും പിടികൂടിയത്. 

Related News