ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ എതിര്‍ക്കാന്‍ സമസ്ത

  • 12/08/2022

കോഴിക്കോട്: സര്‍ക്കാരിന്റെ ജെന്‍ഡല്‍ ന്യൂട്രല്‍ ആശയങ്ങള്‍ക്കെതിരെ പ്രചരണം നടത്താന്‍ സമസ്ത. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളികളില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രഭാഷണങ്ങളുണ്ടാവും. ഈ മാസം 24 ന് കോഴിക്കോട് വച്ച് പള്ളി ഇമാമുമാര്‍ക്ക് പഠന ക്ലാസ് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.


ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് സമസ്ത. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. കഴിഞ്ഞ ദിവസം ലീഗ് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചപ്പോഴും സമസ്ത ലീഗിന്റെ ആശയത്തോട് യോജിച്ചിരുന്നു.

Related News