റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 12/08/2022

കൊച്ചി: റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപമാണ് സംഭവം. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തില്‍ നിന്നും അനുവിന്‍റെ കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

അഗ്നിരക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

Related News