മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകവെ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

  • 13/08/2022

കൊച്ചി: മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. എറണാകുളം പറവൂരിലാണ് അപകടം. 

പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു കുട്ടി. പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. 

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല‍ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തശ്ശൻ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
 

Related News