മാലിന്യങ്ങള്‍ക്കൊപ്പം ദേശീയപതാകയും കൂട്ടിയിട്ട് കത്തിച്ചു; കടയുടമ അറസ്റ്റില്‍

  • 14/08/2022

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ മാലിന്യങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് ദേശീയ പതാകയും കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രൻ എന്നയാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. 

വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിലാണ് ദേശീയ പതാക  കത്തിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. റോഡില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


 

Related News