കെ.ടി ജലീലിന്റെ പരാമര്‍ശം ഒരുതരത്തിലും അംഗീകരിക്കാനാകാത്തതെന്ന് ഗവര്‍ണര്‍

  • 14/08/2022

തിരുവനന്തപുരം: കെ ടി ജലീലിന്‍ കശ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും  പ്രസ്താവന വളരെയധികം വേദനിപ്പിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.


അതേസമയം ഡല്‍ഹിയില്‍ നിന്ന് കെടി ജലീല്‍ പരിപാടികള്‍ റദ്ദാക്കി ഇന്ന് പുലര്‍ച്ചെ നാട്ടിലേക്കുള്ള വിമാനത്തില്‍ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് 'ആസാദ് കശ്മീര്‍'പരാമര്‍ശിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഡല്‍ഹിയില്‍ ജലീലിനെതിരെയാ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഗവര്‍ണറും താന്‍ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.
കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി കെ ടി ജലീല്‍ അറിയിച്ചത്. കുറിപ്പിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികള്‍ പിന്‍വിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.

Related News