രാജ്യത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനം ഫെഡറലിസമെന്ന് മുഖ്യമന്ത്രി

  • 15/08/2022

തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാ മത വിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന ജന മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ട് സ്വീകരിക്കുന്ന നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 76 ാം സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കി. കണ്ണൂരില്‍ എം വി ഗോവിന്ദനും, കൊല്ലത്ത് കെഎന്‍ ബാലഗോപാലും, എറണാകുളത്ത് പി രാജീവും, ആലപ്പുഴയില്‍ പി പ്രസാദും കോട്ടയത്ത് വി എന്‍ വാസവനും കോഴിക്കോട് പി എ മുഹമ്മദ് റിയാസും പതാക ഉയര്‍ത്തി. വയനാട്ടില്‍ എകെ ശശീന്ദ്രന്‍, മലപ്പുറത്ത് വി അബ്ദുറഹിമാന്‍, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, പാലക്കാട് കെ കൃഷ്ണകുട്ടി, തൃശ്ശൂരില്‍ കെ രാധാകൃഷ്ണന്‍ ,ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാസര്‍ഗോഡ് അഹമ്മദ് ദേവര്‍കോവിലുമാണ് പതാക ഉയര്‍ത്തിയത്.

Related News