കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞു; അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

  • 15/08/2022

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് ഒരു വൈദ്യരുടെ അടുത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും അതുകൊണ്ട് ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു.

രാത്രി ഏറെ നേരം വൈകിയിട്ടും ഇരുവരും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ എട്ടു മണിയോടെ കൊടുവള്ളി പോലീസിൽ പരാതി നൽകി. തുടര്‍ന്ന് നാട്ടുകാർ നടത്തിയ തെരച്ചിലില്‍ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത് കുമാർ അവിവാഹിതനാണ്.

 

Related News