കെ.ടി ജലീല്‍ എം.എല്‍.എയുടെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു

  • 15/08/2022

മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ ഓഫീസില്‍ കരയോയില്‍ ഒഴിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം.കെടി ജലീലിന്റെ എടപ്പാളിലെ ഓഫീസിലാണ് യുവമോര്‍ച്ച കരി ഓയില്‍ ഒഴിച്ചത്. കശ്മീര്‍ ഇന്ത്യയുടേത് എന്ന് എഴുതിയ പോസ്റ്ററും ഓഫീസിന് മുന്‍പില്‍ യുവമോര്‍ച്ച പതിച്ചു.


പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വിവാദമായിരുന്നു. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് 'ആസാദ് കശ്മീര്‍'പരാമര്‍ശിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി കെ ടി ജലീല്‍ അറിയിച്ചത്. കുറിപ്പിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികള്‍ പിന്‍വിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.

Related News