കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്നത് സ്വജനപക്ഷപാതമെന്ന് ഗവര്‍ണര്‍

  • 16/08/2022

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല.


ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മ്മിച്ചു. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ വിമര്‍ശനം. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെര്‍ച്ച് കമ്മിറ്റിയിലെ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. മൂന്നംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സര്‍ക്കാറിനെ താല്‍പര് മുള്ള വ്യക്തികളെ ഗവര്‍ണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബില്‍ വരുന്ന സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

Related News