വിഴിഞ്ഞത്തെ സമരക്കാര്‍ പുറത്തുനിന്ന് വന്നവരെന്ന് മന്ത്രി

  • 16/08/2022

തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരക്കാര്‍ക്കെതിരെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാര്‍ പുറത്തുനിന്ന് വന്നവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തില്‍ വിഴിഞ്ഞത്തുകാര്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്നും വ്യക്തമാക്കി. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധം. തുറമുഖ നിര്‍മാണത്തിലൂടെ വീടും തീരവും കടലെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേ സമയം വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി മുട്ടത്തറയിലെ പതിനേഴര ഏക്കര്‍ വിട്ടുനല്‍കാന്‍ മന്ത്രിസഭ ഉപസമിതി യോഗത്തില്‍ തീരുമാനമായി.അതേസമയം മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ പതിനേഴരയേക്കര്‍ സ്ഥലം പുനരധിവാസത്തിനു വിട്ടു നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. പകരം ഭൂമി മൃഗസംരക്ഷണ വകുപ്പിന് ഫിഷറീസ് വകുപ്പ് നല്‍കും. ചര്‍ച്ചയ്ക്ക തയ്യാറാകണമെന്നു തൊഴിലാളികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുസമരത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അതാത് സ്ഥലത്ത് തടയാന്‍ ആദ്യം പൊലീസ് തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി. പ്രതിഷേധം അതിരു കടക്കാതെ തൊഴിലാളികളും സംയമനത്തോടെ പൊലീസും നിലകൊണ്ടതോടെ ഉപരോധം സമാധാനപരമായി. ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ലത്തീന്‍ സഭയുടെ തീരുമാനം.

Related News