വടകര കസ്റ്റഡി മരണം; പോലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യരുതെന്ന് കോടതി

  • 17/08/2022

കോഴിക്കോട്: വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന കോടതി നിലപാടാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകുന്നത്. പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 


സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകള്‍ മരണകാരണമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരിച്ച സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ്.ഐ. നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ വൈരാഗ്യത്തിനും കേസിനും ഇടയാക്കിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഹൃദയാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നും മര്‍ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.

Related News