തര്‍ക്കം പരിഹരിക്കാനെത്തിയ പിങ്ക് പോലീസിനെ ആക്രമിച്ചു; ഇഷ്ടിക കൊണ്ടെറിഞ്ഞ 38കാരന്‍ പിടിയില്‍

  • 17/08/2022

ചെങ്ങന്നൂര്‍: വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ ചെങ്ങന്നൂര്‍ പിങ്ക് പോലീസിനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. പാണ്ടനാട് പടിഞ്ഞാറ്റുംമുറിയില്‍ ഇല്ലിമല ഭാഗത്ത് പൊത്തന്റെകുന്നില്‍ അനുഭവനില്‍ കെ. അനുവാ(38)ണ് പിടിയിലായത്. കേസില്‍ അനുവിന്‍റെ ഭാര്യ രജിതയും പ്രതിയാണ്.

ഞായറാഴ്ച വൈകീട്ടു 6.20-നു ഇല്ലിമലയിലായിരുന്നു സംഭവം ഉണ്ടായത്. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ പിങ്ക് പോലീസ് യൂണിറ്റിലെ റിനി മാത്യുവിനെയാണ് അനുവും ഭാര്യ രജിതയും ആക്രമിച്ചത്. രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം, സംഘര്‍ഷത്തിലേക്കെത്താതെ ഒഴിവാക്കാന്‍ ശ്രമിച്ച റിനിയുടെ മുതുകില്‍ പ്രതി ഇഷ്ടിക കൊണ്ട് എറിയുകയായിരുന്നു. സാരമായി പരുക്കേറ്റ റിനിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ റിനിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയുംചെയ്ത കുറ്റത്തിനാണു കേസെടുത്തത്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Related News