അമ്മ കൂറുമാറി, പക്ഷേ രക്ഷിക്കാനായില്ല; 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും പിഴയും

  • 17/08/2022

ഇടുക്കി:  മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

പോക്‌സോ കോടതിയുടേതാണ് വിധി. വിചാരണയ്ക്കിടെ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. പക്ഷേ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കോടതി കണ്ടെത്തി. 

രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തതും തുടര്‍ന്ന് പ്രതിയെ പിടികൂടിയതും. അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസില്‍ പതിമൂന്നുകാരിയും അനുജത്തിയും പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്നു.

Related News