പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിൽ പോയ പള്ളി ഇമാം പിടിയില്‍

  • 17/08/2022

തൃശ്ശൂര്‍: മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി  (52) ആണ് അറസ്റ്റിലായത്. 

ഏപ്രിൽ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പതിനാലുകാരനെ താമസ സ്ഥലത്ത് വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിച്ചതോടെ മെയ് രണ്ടിന് സംഭവത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഒളിവിലായിരുന്ന ബഷീറിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. 
 

Related News