പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തു; വി.സിക്കെതിരെയും നടപടി

  • 17/08/2022

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മറികടന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല പ്രശ്‌നത്തിലെ തീരുമാനം അരമണിക്കൂറില്‍ അറിയാം എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അല്‍പം നേരം മുമ്പ് പറഞ്ഞിരുന്നു. താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിയമനത്തിന് സ്റ്റേ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

Related News