വിഴിഞ്ഞം ഉപരോധ സമരം മൂന്നാം ദിനത്തിലേക്ക്

  • 18/08/2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും.


ഇതേ മാതൃകയില്‍ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്.



Related News