നാലരകിലോ ഗഞ്ചാവുമായി മൊത്തവ്യാപരിയെ ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തു.

  • 01/03/2020

മധുരയിൽ നിന്നും കഞ്ചാവ് എത്തിച്ചു ചടയമംഗലം, നിലമേൽ, പോരേടം പ്രദേശങ്ങളിൽ ചില്ലറ വിൽപനകാർക്ക്‌ നൽകി വന്നിരുന്ന മൊത്തവില്പന കാരനെ നാലര കിലോ ഗഞ്ചാവുമായിചടയമംഗലം പോലീസ് പിടികൂടി.
കലയപുരം സ്വോദേഷി പെരുകുളം ബിജുവാണ് അറസ്റ്റിലാത്.
ഇന്നലെ രാത്രിയിൽ കൊട്ടാരക്കരറൂറൽ sp ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസും ഷാഡോ പോലീസും നടത്തിയ വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നു കൊട്ടാരക്കരയിൽ നിന്നു വന്ന കെ എസ് ആർറ്റി സി ബസിൽ വന്ന ബിജുവിനെ പരിശോധിച്ചപ്പോഴാണ് നാലരകിലോ ഗഞ്ചാവു പിടിയിലാകുന്നത്.

. കൊട്ടാരക്കരപെരുംകുളം സ്വദേശിയായ44വയസ്സുള്ള ബിജുകുമാർ മുൻമ്പു നിരവധി ഗഞ്ചാവു കേസിൽ പ്രതിയാണ്.

ബിജുകുമാറിനെതിരെ നിരവധി ഗഞ്ചാവ് കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്.

ബിജുകുമാർ മധുര ഭാഗത്തുനിന്ന് വലിയ അളവിൽ ഗഞ്ചാവ് വാങ്ങി ചടയമംഗലം , പോരേടം നിലമേൽ, പ്രദേശങ്ങളിലെ സ്കൂളുകളും, കോളജുകളും കേന്ദ്രീകരിച്ച് ഗഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നവർക്ക് നൽകുകയാണ് പതിവ്.

മധുരയിൽ നിന്നും വാങ്ങിയ ഗഞ്ചാവ് നിലമേലിൽ എത്തിച്ചു ചിലർ വില്പനക്കാർക്ക് നൽകുന്നതിനു വേണ്ടിയാണ് കെഎസ്ആർടിസി ബസ്സിൽ എത്തിയ ബിജുകുമാർ ഇന്നലെ രാത്രിയോടെ നിലമേലിൽ എത്തിയത്, അപ്പോൾ ആണ് പോലീസിന്റെ പിടിയിലാകുന്നത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു

Related News