പാന്‍റിനുള്ളില്‍ അതിവിദഗ്ധമായി സ്വര്‍ണം മിശ്രിതം തേച്ച് പിടിപ്പിച്ച് കടത്ത്; പിടിച്ചെടുത്തത് ഒന്നര കിലോയിലേറെ

  • 20/08/2022

കരിപ്പൂര്‍: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട.  അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍റെ പാന്‍റില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത. കണ്ണൂര്‍ സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് പിടിയിലായത്.

ഇയാളുടെ വസ്ത്രത്തില‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പോലീസ്  പിടികൂടുകയായിരുന്നു. മലപ്പുറം  ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ്  കസ്റ്റഡിയിലെടുത്തത്. 

തന്റെ കയ്യില്‍ സ്വര്‍ണമുള്ള കാര്യം ചോദ്യം ചെയ്യലില്‍ ഇസ്സുദ്ദീന്‍ സമ്മതിച്ചില്ല.  ഇയാളുടെ കൈവശമുണ്ടായിരുന്ന  ബാഗും ശരീരവും വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി  കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടതോടെ അഴിച്ച് പരിശോധിക്കുകയായിരുന്നു. പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്. 
 

Related News