എൻഎസ്എസ് ക്യമ്പിനെത്തിയ വിദ്യാ‍ർത്ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി; ലൈംഗിക ചുവയോടെ സംസാരിച്ചു, അധ്യാപകനെതിരെ കേസ്

  • 20/08/2022

കഞ്ഞിക്കുഴി: ഇടുക്കിയിൽ എൻഎസ്എസ് ക്യമ്പിനെത്തിയ വിദ്യാ‍ർത്ഥിനികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസ് എടുത്തത്. കഞ്ഞിക്കുഴി പോലീസാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. 

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നിടത്ത് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. എട്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നെന്ന് പരാതിയില്‍ പറയുന്നു. പോലീസ് ഈ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. ഒരു പെണ്‍കുട്ടി രേഖാമൂലം തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  

പരാതി ഒതുക്കി തീർക്കാൻ സഹ വിദ്യാ‍ര്‍ത്ഥിയോട് ഇയാള്‍ അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നു. അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇതിന് മുമ്പും ഇയാള്‍ വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
 

Related News