മന്ത്രി പി. രാജീവിന്റെ റൂട്ട് മാറ്റിയ സംഭവത്തില്‍ നടപടി പിന്‍വലിച്ചു

  • 20/08/2022

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനത്തിന്റെ റൂട്ട് മാറ്റിയ സംഭവത്തില്‍ പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഗ്രേഡ് എസ്ഐ സാബു രാജന്‍, സീനിയര്‍ സിപിഒ സുനില്‍ എന്നിവരുടെ സസ്പെന്‍ഷനാണ് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ പിന്‍വലിച്ചത്.

ഓഗസ്റ്റ് പതിനൊന്നിന് രാത്രി തിരുവനന്തപുരം വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതുമായി ബന്ധപ്പെട്ടാണ് പോലീസുകരെ സിറ്റി പോലീസ് കമ്മീഷര്‍ സസ്പെന്‍ഡ് ചെയ്തത്. ആദ്യം പറഞ്ഞ വഴിമാറ്റി മറ്റൊരു റോഡിലൂടെയായിരുന്നു മന്ത്രിയെ ദേശീയ പാതയിലെത്തിച്ചത്. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.എന്നാല്‍ നടപടി പോലീസിനുള്ളില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പോലീസ് സേനയ്ക്കുള്ളിലെ വിലയിരുത്തല്‍. പോലീസ് അസോസിയേഷന്‍ അടക്കം ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. പെട്ടെന്നുള്ള നടപടിയില്‍ മന്ത്രിക്കും അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ രണ്ടു പേരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.

Related News