കുടുംബവഴക്ക്; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, വിവരം അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി

  • 21/08/2022

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കൽ ഭർത്താവ് ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. പരുത്തിക്കുഴി സ്വദേശി രാജേഷ്(38), അപർണ (26) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ക്ക് മൂന്നര വയസുള്ള മകളുണ്ട്.

കുടുംബവഴക്കിനെ തുടർന്ന് രാജേഷാണ് ആദ്യം ജീവനൊടുക്കിയത്. രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. അപര്‍ണ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 

ഞായറാഴ്ച രാവിലെ രാജേഷ് തൂങ്ങിമരിച്ചത് അറിഞ്ഞ അപർണ വീട്ടിലെത്തിയതിന് പിന്നാലെ രാവിലെ പത്തരയോടെ ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വലിയമല പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. 

Related News