ഭര്‍ത്താവിൻറെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു, ഭാര്യാ പിതാവിനും ആക്രമണത്തില്‍ പരിക്ക്

  • 21/08/2022

തൃശ്ശൂര്‍: തൃശ്ശൂരിൽ ഭര്‍ത്താവിൻറെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. 25 വയസ്സായിരുന്നു. ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് ഒളിവിലാണ്.

ശനിയാഴ്ചയാണ് ആസിഫ് ഹഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരിക്കേൽപ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആസിഫ് വീട്ടിലെത്തിയത്. പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടായി. 

തുടര്‍ന്ന് ഹഷിതയേയും പിതാവ് നൂറുദ്ദീൻ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാൾ വെട്ടുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നാണ് ഹഷിത മരിച്ചത്. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആസിഫിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

Related News