മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇരട്ടിയാക്കി കോണ്‍ഗ്രസ്

  • 22/08/2022

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫ് സീറ്റുകള്‍ ഇരട്ടിയാക്കി. ആകെ 35 വാര്‍ഡുകളുള്ള മട്ടന്നൂര്‍ നഗരസഭയില്‍ 21 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 7 സീറ്റുകള്‍ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എല്‍ഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി. എട്ടു സീറ്റുകള്‍ പിടിച്ചെടുത്ത് യു ഡി എഫ് നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ നിലമെച്ചപ്പെടുത്തി.


പോറോറ, ഏളന്നൂര്‍, ആണിക്കരി, പെരിഞ്ചേരി, ഇല്ലം ഭാഗം, കളറോഡ്,  മരുതായി,  മേറ്റടി എന്നീ വാര്‍ഡുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. കയനി വാര്‍ഡ് ഇത്തവണ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

ബിജെപിക്ക് മൂന്നിടങ്ങളില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാന്‍ ആയില്ല. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ മധുസൂദനന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകള്‍ക്കള്‍ക്ക് 
മട്ടന്നൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ആയതിന്റെ ആശ്വാസത്തിലാന്ന് 'എല്‍ഡിഎഫ് . നഗരസഭയില്‍ സീറ്റ് ഇരട്ടിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് ക്യാമ്പ്.

Related News