പാഴ്സൽ വാങ്ങിയ പൊറോട്ടയിലും സാമ്പാറിലും പുഴുവും ചത്ത പാറ്റയും; ഹോട്ടൽ അടപ്പിച്ചു

  • 22/08/2022

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അധികൃതര്‍ ഹോട്ടൽ അടപ്പിച്ചു. 

ഞായറാഴ്ചയാണ് സംഭവം. കട്ടപ്പന മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. മേട്ടുക്കുഴി സ്വാദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറില്‍ പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇവർ ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയിൽ വഴി പരാതി നൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ അടുക്കളയിലുൾപ്പെടെ വൃത്തി ഹീനമായ സാഹചര്യമാണെന്ന് കണ്ടെത്തി. ഭക്ഷണം സൂക്ഷിക്കുന്നതടക്കം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. തുടർന്നാണ് ഹോട്ടൽ പൂട്ടിച്ചത്.

(പ്രതീകാത്മക ചിത്രം)

Related News