പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

  • 23/08/2022

ഇടുക്കി: ഇടുക്കിയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്.

തിങ്കളാഴ്‌ച വൈകുന്നേരം കട്ടപ്പനയിൽ വച്ചാണ് സംഭവം. പൊറോട്ട അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെയായിരുന്നു മരണം സംഭവിച്ചത്. കട്ടപ്പനയിലേയും സമീപ പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്.

ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനായി ഇടുക്കി മെഡിക്കല്‍കോളജിലേക്ക് മാറ്റി.

Related News