സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്നു

  • 24/08/2022

തൃശ്ശൂ‍ര്‍: തൃശ്ശൂ‍ര്‍ കുന്നംകുളം കിഴൂരിൽ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്നു. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (40)യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അസുഖമാണെന്ന് പറഞ്ഞാണ് മകൾ അമ്മയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.  ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെയാണ് അവര്‍ മരണപ്പെട്ടത്. മകൾ ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. 

സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തി സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. 

വിദഗ്ധ പരിശോധനയിലാണ് എലിവിഷത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. ഇന്ദുലേഖയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Related News