ഡെല്‍ഹിയില്‍ എ.എ.പിയുടെ ഏതാനും എം.എല്‍.എമാരെ കാണാനില്ലെന്ന് സൂചന

  • 25/08/2022

ന്യഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എം.എല്‍.എമാര്‍ക്ക് ബിജെപി വാഗ്ദാനം ലഭിച്ചുവെന്ന എ.എ.പി വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ ചില എ.എ.പി എം.എല്‍.എമാരെ കാണാനില്ലെന്ന് പരാതി. 

വ്യാഴാഴ്ച രാവിലെ 11-ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത എ.എ.പി യോഗം ആരംഭിക്കാനിരിക്കെയാണ് ചില എ.എല്‍.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരിധിക്ക് പുറത്താണെന്നുമുള്ള വിവരം എ.എ.പി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എ.എ.പി രംഗത്തെത്തിയത്. അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എ.എ.പിയുടെ ആരോപണമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ഇതിനിടെയായിരുന്നു ഇന്ന് കെജ്രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എ.എ.പി തീരുമാനിച്ചത്.

Related News