നെഹ്‌റു ട്രോളി വള്ളം കളിക്ക് അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി

  • 27/08/2022

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ചത്. ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്.


ഇതിനായി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ നെഹ്‌റുട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കനാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ പ്രശ്നങ്ങളില്ലാതെ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍. കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്താന്‍ സാധിച്ചിരുന്നില്ല. വെപ്പ് എ- 9, വെപ്പ് ബി-5, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, ചുരുളന്‍-3, തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. 100 രൂപ മുതല്‍ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക.

Related News