വീട്ടുജോലിക്കു നിന്ന് കവര്‍ന്നത് 22 പവന്‍ സ്വര്‍ണം; 41കാരി പിടിയില്‍

  • 27/08/2022

കോലഞ്ചേരി: ജോലിക്ക് നിന്ന വീടുകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍ ആശ (41) യാണ് പിടിയിലായത്. വീട്ടുജോലിക്കു നിന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. പുത്തന്‍കുരിശ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽ നിന്നാണ് ഈ സ്ത്രീ സ്വർണ്ണം മോഷ്ടിച്ചത്. ബെന്നിയുടെ വീട്ടില്‍നിന്ന് ഒമ്പതു പവനും ചാള്‍സിന്റെ വീട്ടില്‍നിന്ന് 13 പവനുമാണ് കവര്‍ന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. 
 
സംഭവശേഷം ഇവര്‍ ഒളിവിൽ പോയിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തില്‍ ഇടുക്കി ബൈസൺവാലിയിൽ നിന്നുമാണ് പിടികൂടിയത്. 
 

Related News