ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; ജീവപര്യന്തം ശിക്ഷക്കപ്പെട്ട പ്രതി മരിച്ചു

  • 27/08/2022

തൃശൂർ: ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മരിച്ചു. ചിറ്റഞ്ഞൂർ സ്വദേശി വെള്ളക്കട വീട്ടിൽ ഹരിദാസനാണ് (62) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. 

വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം അസുഖ ബാധിതനായ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

2010 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. തർക്കത്തെ തുടർന്ന് ഹരിദാസൻ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 ല്‍ കോടതി ഹരിദാസന് ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് മൂന്നര വർഷത്തിലധികമായി വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.  

Related News